registration

തലയോലപ്പറമ്പ് : ജില്ലയിലെ ആദ്യ സമ്പൂർണ ലൈസൻസ് രജിസ്ട്രേഷൻ പഞ്ചായത്തായി തലയോലപ്പറമ്പിനെ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് വി.ജി.മോഹനൻ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈക്കം സർക്കിൾ സീനിയർ ഭക്ഷ്യസുരക്ഷാ ഓഫീസർ അലക്സ്.കെ.ഐസക് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം കെ.എസ്.ഉണ്ണികൃഷ്ണൻ നായർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് ജേക്കബ്, പി.ജെ.ജോണിക്കുട്ടി, വി.എൽ.ഇ രാജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ഭക്ഷ്യ സുരക്ഷവകുപ്പ്, ഗ്രാമപഞ്ചായത്ത്, ഡിജിറ്റിൽ സേവ കോമൺ സർവീസ് സെന്റർ എന്നിവയുടെ സംയുക്ത പ്രവർത്തനമാണ് തലയോലപ്പറമ്പിനെ ഈ നേട്ടത്തിന് അർഹമാക്കിയത്.