പുലിക്കുട്ടിശേരി: എസ്.എൻ.ഡി.പി യോഗം 4372 -ാം പുലിക്കുട്ടിശേരി ശാഖയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠാ വാർഷികവും ഇന്നു മുതൽ നടക്കും. ഇന്ന് രാവിലെ ആറിന് അഷ്‌ടദ്രവ്യ ഗണപതിഹോമം, 6.30ന് ഉഷപൂജ, ഗുരുപൂജ, ഗുരുപുഷ്‌പാഞ്ജലി. 7.30ന് ശിവപൂജ. 8ന് കൊടിമരഘോഷയാത്ര. മേലത്തറ രാജേഷിന്റെ പുരയിടത്തിൽ നിന്നും പ്രാപ്പുഴ വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. 8.30ന് ചതുശുദ്ധി, ധാര,പഞ്ചഗവ്യം, പഞ്ചകം എന്നീ ശുദ്ധികലശങ്ങളുടെ പൂജയും അഭിഷേകവും പഞ്ചവിംശതി കലശപൂജയും അഭിഷേകവും. 11.30ന് ക്ഷേത്രം തന്ത്രി അയ്‌മനം രഞ്ജിത് രാജൻ അനുഗ്രഹ പ്രഭാഷണം നടത്തും. 12.30ന് ക്ഷേത്രം തന്ത്രി അയ്‌മനം രഞ്ജിത്ത് രാജൻ, മേൽശാന്തി അടിമാലി അജിത് പ്രസാദ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. 1ന് കൊടിയേറ്റ് സദ്യ. വൈകിട്ട ആറിന് താലപ്പൊലി ഘോഷയാത്ര. മണ്ണുമാലിയിൽ ദേവരാജന്റെ വസതിയിൽ നിന്നും പുറപ്പെട്ട് പുത്തൻതോട്, ചുങ്കത്തുമാലി, പാക്കുനിലം, പ്രാപ്പുഴ വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. 6.40ന് ദീപാരാധന, ദീപക്കാഴ്‌ച. 8ന് താലം അഭിഷേകം, നടയടപ്പ്. നാളെ രാവിലെ 6ന് അഷ്‌ടദ്രവ്യമഹാഗണപതിഹോമം. 6.30ന് ഉഷപൂജ, ഗുരുപൂജ, ഗുരുപുഷ്‌പാഞ്ജലി, 8.30ന് നവകം, പഞ്ചഗവ്യം. 9ന് നവക പഞ്ചഗവ്യാഭിഷേകം. വൈകിട്ട് നാലിന് ഭാഗവതപാരായണം. 7ന് പ്രഭാഷണം. 7.30 മുതൽ നൃത്തനൃത്ത്യങ്ങൾ. ആറിന് പുലർച്ചെ 6ന് അഷ്‌ടദ്രവ്യ ഗണപതിഹോമം, ഉഷപൂജ, ഗുരുപൂജ, ഗുരുപുഷ്‌പാഞ്ജലി. 9ന് നവക പഞ്ചഗവ്യാഭിഷേകം. 11ന് പ്രഭാഷണം. 12ന് ചതയപൂജ, മഹാഗുരുപൂജ. 1ന് മഹാപ്രസാദമൂട്ട്. രാത്രി എട്ടിന് കൊടിയിറക്ക്, മംഗളപൂജ, വലിയ കാണിക്ക.