വൈക്കം : വെച്ചൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ പോസ്റ്റോഫീസ് - ദൈവപ്പുരയ്ക്കൽ റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള നിർവഹിച്ചു. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിൽ നിന്ന് 34 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെയും അനുബന്ധ പാലത്തിന്റെയും നിർമ്മാണം പൂർത്തീകരിച്ചത്. 300 ഓളം കുടുംബങ്ങളുടെ ആശ്രയമായിരുന്ന റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു. ചടങ്ങിൽ വാർഡംഗം കെ.ആർ.ഷൈലകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി ജയൻ, നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ പി.ഒ.വിനയചന്ദ്രൻ, സുബ്രഹ്മണ്യ പിള്ള ഐക്കര, വി.ടി.സണ്ണി, എൻ.സുരേഷ് കുമാർ, കെ.എം.വിനോഭായ്, എൻ.ടി.സന്തോഷ്, വക്കച്ചൻ മണ്ണത്തലി തുടങ്ങിയവർ പ്രസംഗിച്ചു.