pipe-pottal

തലയോലപ്പറമ്പ് : ചുട്ടുപൊള്ളുന്ന ചൂടിൽ ഒരിറ്റു വെള്ളത്തിനായി നാട്ടുകാർ പരക്കംപായുമ്പോൾ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി പാഴായിപ്പോകുന്നത് ലിറ്റർ കണക്കിന് വെള്ളം. തലയോലപ്പറമ്പ്- പരദേവതാ റോഡിലാണ് ആഴ്ചകളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. സമീപത്തെ റോഡിലും റോഡിലും സ്വകാര്യ പുരയിടങ്ങളിലും വെള്ളം കെട്ടിനിൽക്കുകയാണ്. റോഡിൽ അര കിലോമീറ്ററോളം ഭാഗത്ത് വെള്ളക്കെട്ട് രൂൂക്ഷമായതോടെ ഇത് വഴിയുള്ള കാൽനടയാത്രയും ദുസഹമായി. വെള്ളം കെട്ടി നിന്ന് റോഡിൽ കുഴികൾ രൂപപ്പെട്ടത് ഇരുചക്രവാഹനയാത്രക്കാർ‌ക്കും അപകടഭീഷണി ഉയർത്തുന്നുണ്ട്. പ്രളയത്തെ തുടർന്ന് മാലിന്യങ്ങൾ അടിഞ്ഞു കൂടി കൈത്തോടുകളും കുളങ്ങളും വറ്റി വരണ്ടതോടെയാണ് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായത്. വേനൽകടുത്തതോടെ പുഴയിലെ ജലനിരപ്പും ക്രമാതീതമായി താഴ്ന്നു. അടിയന്തിരമായി പൈപ്പ് പൊട്ടൽ പരിഹരിച്ച് കുടിവെള്ളവിതരണം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.