കോതനല്ലൂർ : എസ്.എൻ.ഡി.പി യോഗം പാറപ്പുറം 3479 -ാം നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവവും, ശ്രീബാല സുബ്രഹ്‌മണ്യ പ്രതിഷ്‌ഠാ ദിനവും 10 മുതൽ 12 വരെ നടക്കും. 10 ന് വൈകിട്ട് അഞ്ചിന് കൊടിമര ഘോഷയാത്ര. വടക്കിരിക്കൽ ബിജുവിന്റെ പുരയിടത്തിൽ നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. 5 ന് നടതുറക്കൽ, 6 ന് പ്രാസാദശുദ്ധി, പുണ്യാഹം. 6.30 ന് ദീപാരാധന. 11 ന് രാവിലെ 5.15 ന് നടതുറക്കൽ, നിർമ്മാല്യദർശനം. 6 ന് ഉഷപൂജ. 6.30 ന് അഷ്‌ടദ്രവ്യഗണപതിഹോമം. 7 ന് നവകം. 8 ന് ക്ഷേത്രം തന്ത്രി ബാബുശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. 8.30 ന് കലശാഭിഷേകം. 9.30 ന് ഉച്ചപൂജ. 10 മുതൽ യോഗം കൗൺസിലർ പി.ടി മന്മഥന്റെ ഗുരുപ്രഭാഷണം. ഉച്ചയ്‌ക്ക് 1 ന് മഹാപ്രസാദമൂട്ട്. 3 ന് ഗുരുദേവകൃതി പാരായണം. വൈകിട്ട് അ‌ഞ്ചിന് നടതുറക്കൽ, 6.30 ന് ദീപാരാധന. 7ന് ഭക്തിഗാനമേള. 12 ന് രാവിലെ പത്തു മുതൽ മോനിപ്പള്ളി ലാലിജയപ്രകാശിന്റെ ഗുരുപ്രഭാഷണം. ഉച്ചയ്‌ക്ക് 1 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് മൂന്നിന് ഗുരുദേവകൃതികളുടെ പാരായണം. രാത്രി ഏഴിന് താലപ്പൊലിഘോഷയാത്ര. പാറപ്പുറം ശ്രീനാരായണ നഗറിൽ നിന്നു ആരംഭിക്കുന്ന ഘോഷയാത്ര, കോതനല്ലൂർ മുടപ്പമൈതാനം വഴി ഗുരുദേവക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് താലപ്പൊലി സമർപ്പണം. 9.30 ന് സ്‌കോളർഷിപ്പ് വിതരണം.