വൈക്കം : ഓൾ കേരള ജാക്ക് ഫ്രൂട്ട് അസോസിയേഷനും മലബാർ മാവ് കർഷകസമിതിയും ചേർന്ന് വൈക്കത്ത് തുടങ്ങിയ ചക്ക മഹോത്സവവും, കാർഷിക വിപണനമേളയും, സൗജന്യ പരിശീലന പരിപാടിയും സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബോട്ട് ജെട്ടി മൈതാനത്താണ് മേള നടക്കുന്നത്. ചക്കവിഭവങ്ങൾ ഉണ്ടാക്കാനുള്ള സൗജന്യ പരിശീലനവും നൽകും. പരിശീലനംം പൂർത്തിയാക്കിയവർക്ക് സ്വന്തമായി സ്വയംതൊഴിൽ ഏറ്റെടുത്ത് നടത്താൻ സർക്കാരിൽ നിന്നു ആവശ്യമായ വായ്പ ലഭിക്കുന്നതിനും സാഹചര്യം ഒരുക്കുമെന്നും സംഘാടകർ പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി, കൗൺസിലർമാരായ എം.ടി.അനിൽകുമാർ, കെ.ആർ.സംഗീത, ജാക്ക് ഫ്രൂട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റെജി തോമസ്, സെക്രട്ടറി ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.