കോട്ടയം: എസ്.എൻ.ഡി.പി യോഗം മാടപ്പള്ളി 774 -ാം നമ്പർ ശാഖയിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവവും ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നാളെ മുതൽ 11 വരെ നടക്കും. ചടങ്ങുകളുടെ ഭാഗമായി ഇന്ന് രാവിലെ 9.30ന് ഉപവാസ പ്രാർത്ഥന, 10.30ന് കലവറ നിറയ്ക്കൽ. 12ന് ഗുരുപൂജ, ഉച്ചപൂജ, മംഗളാരതി. നാളെ രാവിലെ ആറിന് അഷ്ടദ്രവ്യമഹാഗണപതിഹോമം, മ്യത്യുഞ്ജയഹോമം. രാവിലെ എട്ടിന് കലശാഭിഷേകം. ഉച്ചയ്ക്ക് രണ്ടിന് ആചാര്യവരണം. ധ്യാനാചാര്യൻ സച്ചിദാനന്ദസ്വാമികളെ പൂർണകുംഭം നൽകി വേദിയിലേയ്ക്ക് ആനയിക്കും. 2.30ന് ശാന്തിഹവന യജ്ഞം, 4ന് ദിവ്യജ്യോതി പ്രയാണം. എട്ടിന് രാവിലെ ആറിന് ഗണപതിഹോമം. രാവിലെ 10 ന് ദിവ്യജ്യോതി ദർശനം. 10.30ന് ദിവ്യപ്രബോധനം. 11.45ന് ദിവ്യപ്രബോധനം. 12.30ന് ജ്ഞാനസന്ദേശം. 11ന് സമാരാധന, ഗുരുപൂജ,അന്നദാനം. 2.30ന് ദിവ്യജ്യോതി ദർശം. ദിവ്യപ്രബോധനം. വൈകിട്ട് 4ന് ജപം, ധ്യാനം, സമൂഹപ്രാർത്ഥന, മംഗളാരതി. എട്ടിന് പുലർച്ചെ ആറിന് ഗണപതിഹോമം. 10ന് ദിവ്യജ്യോതി ദർശനം, 10.30ന് ദിവ്യപ്രബോധനം. രണ്ടിന് ദിവ്യപ്രബോധനം. വൈകിട്ട് 5.30ന് ദിവ്യജ്യോതി ദർശനം. കൊടിക്കൂറ സമർപ്പണം. വൈകിട്ട് ആറിനും 6.30നു മധ്യേ വടയാർ സമോദ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് കൊടിയേറ്റ് സദ്യ. ഏഴിന് ദീപാരാധന, ദീപക്കാഴ്ച. പത്തിന് രാവിലെ അഞ്ചരമുതൽ വിവിധ ക്ഷേത്രപൂജകൾ. വൈകിട്ട് 8.15ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. 9.30 ന് നാടപാട്ടും ദൃശ്യാവിഷ്‌കാരവും.