ഇത്തിത്താനം : എസ്.എൻ.ഡി.പി യോഗം 1519-ാം ശാഖാ ഗുരുദേവക്ഷേത്രത്തിലെ ശ്രീനാരായണ ധർമ്മമീമാംസപരിഷത്തിനും ഉത്സവത്തിനും 10 ന് തുടക്കമാകും. 10 ന് രാവിലെ 9.30 ന് ശ്രീനാരായണ ധർമ്മമീമാംസപരിഷത്ത് ഉദ്ഘാടനം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.കെ ചെല്ലപ്പൻ കായലോടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. വി.പി പ്രദീഷ്, വി.ജി ഭാസ്ക്കരൻ, പി.ജെ മനോഹരൻ, സുലോചന പ്രകാശൻ, കെ.വി സജിമോൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 6.45 ന് സംഗീതലയതരംഗം. 7 ന് കലാപരിപാടികൾ.

11ന് രാത്രി 7ന് നാരായണ ഋഷിയുടെ പ്രഭാഷണം. 12ന് രാവിലെ 7.15ന് വിനോദ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. രാത്രി 7ന് സിന്ധു സജീവന്റെ പ്രഭാഷണം, 9 ന് ഭക്തിഗാനസുധ. 13 ന് വൈകിട്ട് 4 ന് സർവൈശ്വര്യപൂജ, 7 ന് നടക്കുന്ന പ്രതിഷ്ഠാവാർഷിക സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ ചെല്ലപ്പൻ കായലോടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. യോഗം ബോർഡ് മെമ്പർ എൻ.നടേശൻ അവാർഡ് വിതരണം നടത്തും. പി.ജെ മനോഹരൻ, എം.വി ബിജു, അനിൽ കണ്ണാടി, എം.എസ് രാജമ്മ ടീച്ചർ, സീജാ റെജി, വി.പി പ്രദീഷ് എന്നിവർ സംസാരിക്കും. 14 ന് രാവിലെ 6 ന് ഗണപതിഹവനം, ഉച്ചയ്ക്ക് 1 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6 ന് താലപ്പൊലി ഘോഷയാത്ര.