വിജയപുരം : ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം സോളാർ സൗഹൃദമാകുന്നു. പദ്ധതി നിർവഹണം പൂർത്തിയാക്കുന്നതോടെ പഞ്ചായത്തിന്റെ നൂറൂ ശതമാനം വൈദ്യുതി ഉപഭോഗവും സൗരോർജത്തിൽ നിന്നാകും. 11 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. എട്ട് കെ.വി ശേഷിയുള്ള ഓഫ് ഗ്രിഡ് സോളാർ സിസ്റ്റമാണ് നിലവിലുള്ളത്. ഇത് 16 കെ.വി ഓൺ ഗ്രിഡാക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന വെറ്റിനറി, കൃഷി, അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയം, ഹോമിയോ ഡിസ്‌പെൻസറി, കുടുംബശ്രീ തൊഴിലുറപ്പ് എന്നീ ഓഫീസുകളിലേക്കുള്ള വൈദ്യുതിയും സോളാർ പാനലുകളിൽ നിന്നു ലഭ്യമാക്കും. ഉപയോഗശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബി യ്ക്ക് നൽകും.