പാലാ : എസ്. എൻ.ഡി.പി യോഗം 1131-ാം നമ്പർ വയലാ ശാഖയിലെ ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിന് 9 ന് രാവിലെ 10.30നും 11 നും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രി, മേൽശാന്തി ബാബു ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച നടപ്പന്തലിന്റെ ഉദ്ഘാടനം കൊടിയേറ്റിന് ശേഷം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ സജീവ് വയല, അനിൽകുമാർ പി.ടി, സജി ടി.കെ, വി.ആർ. രാജു, ശ്രീധരൻ കൊശപ്പള്ളിയേൽ, സി.എം.സജിമോൻ, വിശ്വംഭരൻ ഉമ്മിക്കുഴിയിൽ, ബിന്ദു സിബി, അനില സജീവ്, വല്ലി ശശി എന്നിവർ പറഞ്ഞു.

നടപ്പന്തൽ സമർപ്പണ സമ്മേളനം യോഗം കൗൺസിലർ അഡ്വ.രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ടി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സ്‌കൂൾ യുവജനോത്സവ വിജയികളെ സമ്മേളനത്തിൽ അനുമോദിക്കും. 1ന് പ്രസാദമൂട്ട്. രാത്രി 7 ന് തിരുവരങ്ങിന്റെ ഉദ്ഘാടനം ഗിന്നസ് ബിൽബിൻ നിർവഹിക്കും. തുടർന്ന് നാടൻ പാട്ടുകൾ. 10 ന് രാവിലെ 6 ന് മഹാഗണപതി ഹോമം, 8.30 ന് കലശാഭിഷേകം, 10.30 ന് സജീഷ് മണലേലിന്റെ പ്രഭാഷണം, 1ന് പ്രസാദമൂട്ട്. 6 ന് നെല്ലിക്കുന്നിൽ നിന്നു താലപ്പൊലി ഘോഷയാത്ര, 8 ന് ഗാനമേള. 11 ന് രാവിലെ 6 ന് ഗണപതി ഹോമം, 10.30 ന് വൈക്കം മുരളിയുടെ പ്രഭാഷണം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 6 ന് നാരകത്തും പടിയിൽ നിന്നു താലപ്പൊലി ഘോഷയാത്ര, 7.45 ന് ഓട്ടൻതുള്ളൽ. 12 ന് രാവിലെ 6 ന് ഗണപതിഹോമം, 8.30 ന് കലശം, 10.30 ന് കോട്ടയം പ്രീതി ലാലിന്റെ പ്രഭാഷണം. 1 ന് പ്രസാദമൂട്ട്, രാത്രി 7 ന് ഭഗവതിസേവ, 7.40 ന് ചാക്യാർ കൂത്ത്.
13 ന് രാവിലെ 8 ന് കാഴ്ചശ്രീബലി, രഥത്തിലെഴുന്നള്ളത്ത്. 10.30 ന് സുരേഷ് പരമേശ്വരന്റെ പ്രഭാഷണം, 1ന് പ്രസാദമൂട്ട്. വൈകിട്ട് 5ന് ഭഗവാനെ രഥത്തിലെഴുന്നള്ളിച്ചുള്ള പകൽപ്പൂരം, രാത്രി 7ന് പൂമൂടൽ, 7.30 ന് ഗാനമേള, 10ന് പള്ളിവേട്ട എഴുന്നള്ളത്ത്. 14 നാണ് ആറാട്ടുത്സവം. രാവിലെ 10.30 ന് ജിതിൻ ഗോപാലിന്റെ പ്രഭാഷണം. 1ന് പ്രസാദമൂട്ട്, വൈകിട്ട് 3.30ന് ഞരളപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടെഴുന്നള്ളത്ത്, 6 ന് ആറാട്ട്, 6.30 ന് ആറാട്ട് രഥ കാവടി ഘോഷയാത്ര, രാത്രി 8 ന് സ്‌കൂൾ ജംഗ്ഷനിൽ എതിരേല്പ്. 9.30 ന് കൊടിയിറക്കൽ, കലശാഭിഷേകം, ആറാട്ട് അത്താഴമൂട്ട്, നൃത്തനാടകം.