പുതുക്കിയ പരീക്ഷ തീയതി
19ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.എസ്‌സി സൈബർ ഫോറൻസിക് (സപ്ലിമെന്ററി/റീഅപ്പിയറൻസ്) സി.ബി.സി.എസ്.എസ്. പരീക്ഷ മേയിൽ നടക്കുന്ന നാലാം സെമസ്റ്റർ ബി.എസ്‌സി സൈബർ ഫോറൻസിക് റഗുലർ (സി.ബി.സി.എസ്.എസ്.) പരീക്ഷയോടൊപ്പം നടക്കും.
എം.ഫിൽ സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസസിൽ 201819 വർഷത്തെ എം.ഫിൽ കമ്പ്യൂട്ടർ സയൻസിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. എം.ജി. സർവകലാശാലയുടെ അംഗീകാരമുള്ള കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഷയത്തിൽ (എം.എസ്‌സി., എം.സി.എ., എം.എസ്., എം.ടെക്, എം.ഇ.) 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. എസ്.ടി. വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ എസ്.സി വിഭാഗത്തിലുള്ളവരേയും പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 11ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. ഫോൺ: 04812731037.
സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ 201819 എം.ഫിൽ ബിസിനസ് സ്റ്റഡീസ് ബാച്ചിൽ പട്ടികവർഗ വഭാഗത്തിൽ രണ്ടൊഴിവുണ്ട്. എം.ബി.എ., എം.കോം, എം.എച്ച്.ആർ.എം., എം.എ. ഇക്കണോമിക്‌സ് വിഷയങ്ങളിൽ 50 ശതമാനം മാർക്ക് നേടിയവർ അസൽ രേഖകളുമായി എട്ടിനകം പഠനവകുപ്പിൽ എത്തണം. ഫോൺ: 04812732288.
പി.ജി. രജിസ്‌ട്രേഷൻ 31 വരെ
വിവിധ പഠനവകുപ്പുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ് എംജി.യു.) 31 വരെയാണ് രജിസ്‌ട്രേഷൻ. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. www.cat.mgu.ac.in, www.mgu.ac.in എന്നീ വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ നൽകാം. ഫോൺ: 04812733615. ഇമെയിൽ: catcellmguniversity@gmail.com. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റർ ബി.എഡ്. (ദ്വിവത്സരം 2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.