കോട്ടയം : കാരങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം 12 മുതൽ 21 വരെ നടക്കും. 12 ന് രാവിലെ 4.30ന് വിശേഷാൽ പൂജകൾ, വൈകിട്ട് 6.45 ന് ദീപാരാധന, 8.30 ന് താലപ്പൊലി എതിരേല്പ്, കളമെഴുത്തും പാട്ട്. 17 ന് രാവിലെ 8.30ന് ഉപദേവന്മാരുടെ പുന:പ്രതിഷ്ഠയും കലശവും, 1ന് പ്രസാദമൂട്ട്, രാത്രി 8.30 ന് താലപ്പൊലി എതിരേല്പ്, കളമെഴുത്ത് പാട്ട്. 19 ന് രാവിലെ 8 ന് ദേവീ മാഹാത്മ്യ പാരായണം, ഉച്ചക്ക് 12 ന് മകംതൊഴിൽ, വലിയകാണിക്ക, 1 ന് പ്രസാദമൂട്ട്, വൈകുന്നേരം 7 ന് തായന്പക, 8 ന് കഥകളി. 20 ന് രാവിലെ 8 ന് ശ്രീബലി, 11 ന് കലശം, നവകം,ശ്രീഭൂതബലി, 12 ന് കുംഭകുടം, 1.30 ന് പ്രസാദമൂട്ട്, 6.30 ന് കാഴ്ചശ്രീബലി, 8.30 ന് സർപ്പപൂജ, 9.30 ന് വിളക്കിന്നെഴുന്നെള്ളിപ്പ്. 21 ന് 6.45 ന് ദീപാരാധന, മഹാനീരാഞ്ജനം, 7.30 ന് അത്താഴപൂജ.