e

ഈരാറ്റുപേട്ട : ജില്ലയിലെ ആദ്യത്തെ സ്റ്റേഡിയമായ അരുവിത്തുറ സെന്റ് ജോർജ് സ്‌കൂൾ സ്റ്റേഡിയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയം സംരക്ഷണ സമിതി നിവേദനം നൽകി. പള്ളി ഇടവകാംഗങ്ങൾ ഒപ്പിട്ട നിവേദനം സ്‌കൂൾ മാനേജരും വികാരിയുമായ ഫാ.അഗസ്റ്റിൻ പാലക്കപ്പറമ്പിലിനാണ് സമർപ്പിച്ചത്. ഭാരവാഹികളായ തോമസ് ഡി.വീഡൻ, ഈപ്പച്ചൻ അത്തിയാലി, ജോയി ജോസഫ് വള്ളിക്കാപ്പിൽ, സണ്ണി തോമസ് തൈലം മാനാൽ, ജോസഫ് ജി.കെ.വീഡൻ, തോമസ് വി.എം.പൊന്നംപറമ്പിൽ, വി.ടി.ജോയി ജോയ് ആനക്കുഴിയിൽ എന്നിവർ നിവേദനസംഘത്തിലുണ്ടായിരുന്നു.