joint-council

കോട്ടയം : മിനി സിവിൽ സ്റ്റേഷനിൽ മുടങ്ങിക്കിടക്കുന്ന കെട്ടിട നിർമ്മാണം അതിവേഗം പൂർത്തിയാക്കണമെന്ന് ജോയിന്റ് കൗൺസിൽ ടൗൺ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.ആർ രഘുദാസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ്.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.സി ബിനോയ് ,ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി അശോക്, എം.ജെ ബെന്നി മോൻ ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്.പി സുമോദ്,പി.ഡി മനോജ്,എൻ.കെ രതീഷ് കുമാർ, എം.ഡി ബിജു ,എം മനോജ്, ജില്ലാ കമ്മറ്റി അംഗങ്ങളായ എ.ഡി അജീഷ്,എ.എം അഷ്റഫ് ,സന്തോഷ് കെ വിജയൻ, ചന്ദ്രലേഖ കെ.സി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ.ജെ അച്ചൻകുഞ്ഞ് സംഘടനാ റിപ്പോർട്ടും , മേഖലാ സെക്രട്ടറി കെ.വിനു പ്രവർത്തന റിപ്പോർട്ടും, ബ്രിജിത്ത് കെ ബാബു കണക്കും അവതരിപ്പിച്ചു. പ്രസിഡന്റായി കെ.വിനു, സെക്രട്ടറിയായി ജെയിൻ രാജ് എം.ആർ എന്നിവരെ തിരഞ്ഞെടുത്തു.