pc-george

കോട്ടയം: പത്തനംതിട്ടയിൽ ജനപക്ഷം സ്ഥാനാർത്ഥിയായി പി.സി ജോർജ് മത്സരിക്കും.കോട്ടയത്ത് പി.ജെ ജോസഫ് മത്സരിച്ചാൽ പിൻതുണയ്‌ക്കാനും ജനപക്ഷം എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ തീരുമാനമായി. ഇരുപത് സീറ്റിലും സ്ഥാനാർത്ഥികളുണ്ടാകും.
കോൺഗ്രസുമായി സഹകരിക്കാൻ നേരത്തെ താത്പര്യമറിയിച്ചിരുന്നെങ്കിലും അവർ മറുപടി നൽകാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് പി.സി ജോർജ് അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും. മകൻ ഷോൺ ജോർജും സ്ഥാനാർത്ഥിയാകും.