kodiyettu

വൈക്കം : ചെമ്പ് എ.കെ.ഡി.എസ്. 110 ാം നമ്പർ മുറിഞ്ഞപുഴ ശ്രീജഗദംബികാ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് തന്ത്റി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ചെറിയ കൃഷ്ണൻ നമ്പൂതിരി കൊടിയേ​റ്റി. കൊടിയേ​റ്റാനുള്ള കൊടിക്കൂറ, കൊടിക്കയർ എന്നിവ ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.
ഇന്ന് രാവിലെ 11 ന് കാവടി അഭിഷേകം, 12.30 ന് അന്നദാനം,വൈകിട്ട് 6.00 ന് താലപ്പൊലി, 8.15 ന് കാവടി ഘോഷയാത്ര, 9 ന് രാവിലെ 10 ന് കുംഭകുട ഘോഷയാത്ര, വൈകിട്ട് 7.30 ന് ദേശതാലപ്പൊലി, 9.00 ന് ഗാനമേള, 10 ന് രാവിലെ 11.30 ന് കളമെഴുത്തും പാട്ടും, വൈകിട്ട് 5.15 ന് കാഴചശ്രീബലി, 8.15 ന് കാവടി, 9.30 ന് നാടകം, 11 ന് രാവിലെ 8.30 ന് പറയ്ക്ക് എഴുന്നള്ളിപ്പ്, 12.00 ന് കലശാഭിഷേകം, വൈകിട്ട് 7.30 ന് താലപ്പൊലി, 10.30 ന് ആറാട്ടുപുറപ്പാട്, 12.00 ന് വലിയ കാണിക്ക.