വൈക്കം : ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയിൽ സമാഹരിച്ച തുകയിൽ ഒരു ഭാഗം ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങൾക്ക് നൽകി.
സഹപാഠിക്കൊരു സാന്ത്വനം പദ്ധതി നിർമ്മാണ കമ്മിറ്റി ചെയർമാൻ സി. സുരേഷ് കുമാർ ക്ഷേത്രം പ്രസിഡന്റ് വി.വി. വേണുഗോപാലിന് തുക കൈമാറി. ആശ്രമം സ്‌കൂൾ പ്രിൻസിപ്പൽമാരായ കെ.വി.പ്രദീപ് കുമാർ, പി.ആർ.ബിജി, സഹപാഠി സാന്ത്വനം പദ്ധതി ഭാരവാഹികളായ പ്രിയാ ഭാസ്‌ക്കർ, വൈ.ബിന്ദു, പി.ടി.എ. പ്രസിഡന്റ് വി.വി.കനകാംബരൻ, ക്ഷേത്രം സെക്രട്ടറി മോഹൻദാസ്, വൈസ് പ്രസിഡന്റ് രമേശൻ എന്നിവർ പങ്കെടുത്തു.