തലയോലപ്പറമ്പ് : എസ്. എൻ. ഡി. പി. യോഗം 5017-ാം ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ പ്രാർഥനാസംഗമം നടത്തി.ശാഖ ഗുരുദേവ മന്ദിരത്തിൽ നടന്ന സംഗമം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.ആർ മണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. സുരേന്ദ്രൻ ഗുരുദേവപ്രഭാഷണം നടത്തി. പുഷ്പ, വിമലശിവാനന്ദൻ, സിന്ധു വാസുദേവൻ, ഷീല സുന്ദരൻ, ഷിജി ബിജു, എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.