ചങ്ങനാശേരി : നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. പരിവർത്തന യാത്രയ്ക്ക് ചങ്ങനാശേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭരിക്കുന്നതിന് തങ്ങൾക്കു മാത്രമേ അവകാശമുള്ള എന്ന ചിന്തയിലാണ് ഇടതു വലതു മുന്നണികളുടെ പ്രവർത്തനം. കേരളം രണ്ടു മുന്നണികളോടും വിട പറയാൻ സമയമയിരിക്കുകയാണ്. പ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പിണറായി സർക്കാർ നടപ്പാക്കിയില്ലെന്നും കോൺഗ്രസ് വിശ്വാസികളെ ചതിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻ' എ. മനോജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. വി. വാവ, ജില്ലാ പ്രസിഡന്റ് എൻ. ഹരി, വഖഫ് ബോർഡംഗം നൗഷാദ് ടി. ഒ, സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമൻ നായർ, സംസ്ഥാന സമിതിയംഗങ്ങളായ കെ. ജി രാജ് മോഹൻ, എം. ബി രാജഗോപാൽ, ബി. രാധാകൃഷ്ണമേനോൻ, എൻ. പി കൃഷ്ണകുമാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടി ബി.ആർ മഞ്ജീഷ്, വല്യാംകുളം പരമേശ്വരൻ, സംസ്ഥാന സെക്രട്ടറിമാരായ ജെ .ആർ പദ്മകുമാർ, സി. ശിവൻകുട്ടി, രാജി പ്രസാദ് ജില്ലാ വൈസ് പ്രസിഡന്റ് ദേവകി ടീച്ചർ, പി.ഡി രവീന്ദ്രൻ, ഷൈലമ്മ രാജപ്പൻ, വി .വി വിനയകുമാർ, എൻ. ടി .ഷാജി, പ്രസന്നകുമാരി, ആർ. ഉണ്ണികൃഷ്ണപിള്ള, പി. മുരളീധരൻ, ശ്രീജേഷ്, കെ. കെ സുനിൽ, കെ. കെ ഉദയകുമാർ, അമ്പിളി വിനോദ്, എം. പി രവി എന്നിവർ പങ്കെടുത്തു.