mg-university
MG university

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എം.എസ്‌സി ബോട്ടണി (സി.എസ്.എസ്.റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 14 മുതൽ 22 വരെ അതത് കോളേജുകളിൽ നടക്കും. പരീക്ഷയോടനുബന്ധിച്ചുള്ള എക്‌സാമിനർമാരുടെ സമിതി യോഗം 12ന് രാവിലെ 11ന് സിൽവർ ജൂബിലി പരീക്ഷഭവനിലെ 201ാം നമ്പർ മുറിയിൽ നടക്കും.

നാലാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ 22 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

എം.ഫിൽ സംവരണ സീറ്റൊഴിവ്

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ 2018-19 എം.ഫിൽ പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. 50 ശതമാനം മാർക്കോടെ എം.എഡ്. യോഗ്യതയുള്ളവർ 12ന് രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റുമായി പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 04812731042.

പരീക്ഷഫലം

സ്‌കൂൾ ഒഫ് ബയോസയൻസസിൽ നടന്ന പി എച്ച്.ഡി കോഴ്‌സ് വർക്ക് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഐ.ഐ.ആർ.ബി.എസിൽ നടന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഒഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നു മുതൽ ആറു വരെ സെമസ്റ്റർ ബി.എഫ്.ടി. ഓഫ് കാമ്പസ് (സി.ബി.സി.എസ്.എസ്.സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.

ഒന്നു മുതൽ ആറു വരെ സെമസ്റ്റർ ബി.എ. ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (ഓഫ് കാമ്പസ് സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.

ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവ്

ഡി.എസ്.ടി.പഴ്‌സ് പ്രോഗ്രാമിൽ വിവിധ പഠനവകുപ്പുകളിൽ ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ബയോഡാറ്റ സഹിതം 15 വരെ അപേക്ഷിക്കാം.

ടീച്ചേഴ്‌സ് പോർട്ടൽ

ടീച്ചേഴ്‌സ് പോർട്ടൽ 11, 12, 13 തീയതികളിൽ തുറക്കും. എല്ലാ പ്രിൻസിപ്പൽമാരും അതത് കോളേജുകളിലെ മുഴുവൻ അദ്ധ്യാപകരുടെയും വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തണം.