കുമരകം: ആശുപത്രിയിൽ പോയ ശേഷം മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കുമരകം പള്ളിച്ചുറയിൽ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഭാരത് ആശുപത്രിയിൽ ഡയാലിസിസ് കഴിഞ്ഞു വരികയായിരുന്ന കുമരകം നടുപ്പറമ്പിൽ ഫിലിപ്പും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഫിലിപ്പ് തന്നെയാണ് കാർ ഓടിച്ചിരുന്നത്. കാർ ഓടിക്കുന്നതിനിടെ കണ്ണിൽ ഇരുട്ട് കയറിയതായി തോന്നിയതായി ഫിലിപ്പ് പറഞ്ഞു. ഇതേ തുടർന്നാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് സമീപത്തെ തോട്ടിലേയ്‌ക്ക് വീണു. തെരുവുവിളക്കിനുള്ള പോസ്റ്റ് ആയതിനാൽ വൈദ്യുതി മുടങ്ങിയില്ല. പുതിയ പോസ്റ്റ് ഇന്ന് സ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.