mg-university
MG university

പരീക്ഷ 15 മുതൽ

അഞ്ചും ആറും സെമസ്റ്റർ ബി.എ/ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ സി.ബി.സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 15 മുതൽ ആരംഭിക്കും.

എം.ഫിൽ പ്രവേശന പരീക്ഷ

സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിലെ എം.ഫിൽ പ്രോഗ്രാം പ്രവേശന പരീക്ഷ 13 ന് രാവിലെ 10.30 ന് നടക്കും. ഫോൺ: 04812731034.

എം.ബി.എ പ്രവേശനം

സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in, www.admission.mgu.ac.in ലും പഠനവകുപ്പിലും ലഭ്യമാണ്. അപേക്ഷ 31 വരെ സ്വീകരിക്കും. ഫോൺ: 04812732288.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എ മദ്ദളം, വയലിൻ, മോഹിനിയാട്ടം (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.