വൈക്കം : ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാകായിക മത്സരം സംഘടിപ്പിച്ചു. കടുത്തുരുത്തി ഹൈമ സ്റ്റേഡിയത്തിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റ് പഞ്ചായത്തംഗം ജിൻസി എലിസബത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൈമൺ ജോൺ, സെക്രട്ടറി സന്തോഷ് സാരംഗ്, മേഖല പ്രസിഡന്റ് പി.ബി ചന്ദ്രബോസ്, കോ-ഓർഡിനേറ്റർ ജയേഷ് കൊല്ലപ്പള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹാരിസ് മണ്ണഞ്ചേരി, അജയ് എ.വി, സുരേഷ് ശ്രീധർ, റോയ് മാത്യു, ഹൈമ മധുസൂധനൻ തുടങ്ങിയവർ പ്രസംഗിച്ചു.