തലയോലപ്പറമ്പ് : വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ധർമ്മയുദ്ധമാണ് ലോക് സഭാ തിരഞ്ഞെടുപ്പെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. മധ്യമമേഖലാ പരിവർത്തന യാത്രയ്ക്ക് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രേണു സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. മധ്യമേഖലാ ജനറൽ സെക്രട്ടറി എം.കെ.ശങ്കരൻകുട്ടി, കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരി, എറണാകുളം ജില്ലാ പ്രസിഡന്റ് എം.കെ.മോഹൻദാസ്, ലിജിൻലാൽ, എം.വി.ഉണ്ണികൃഷ്ണൻ, രമേശ് കാവിമറ്റം, പി.ആർ.സുഭാഷ്, ഒ.മോഹനകുമാരി, പി.ഡി.സുനിൽബാബു, ശ്രീകുമാരി.യു.നായർ, പി.വി.സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.