ഈരാറ്റുപേട്ട: തീക്കോയി, തലനാട് ഗ്രാമപഞ്ചായത്തുകളില്‍ വീശിയടിച്ച കാറ്റ് വന്‍നാശം വിതച്ചു. രണ്ട് വീടുകള്‍ പൂര്‍ണമായും ഒരു വീട് ഭാഗികമായും തകര്‍ന്നു. ഒരു അംഗന്‍വാടിയ്ക്കും നാശമുണ്ട്. ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഭൂരിഭാഗം പ്രദേശങ്ങളിലും മഴ പെയ്‌തെങ്കിലും തീക്കോയി , തലനാട് ഗ്രാമപഞ്ചായത്തുകളില്‍ ശക്തമായ കാറ്റിനൊപ്പമാണ് മഴയെത്തിയത്. പുരയിടത്തില്‍ ജയലാല്‍, ആലയ്ക്കവേലില്‍ ശശി എന്നിവരുടെ വീടുകൾ വാസയോഗ്യമല്ലാത്തവിധം തകര്‍ന്നു. കൈതയ്ക്കൽ സോമന്റെ വീട് ഭാഗികമായി തകർന്നു.
വീടിന് സമീപത്ത് നിന്ന പ്ലാവാണ് ശശിയുടെ വീടിന് മുകളിലേയ്ക്ക് വീണത്. സമീപത്തെ റബര്‍മരം വീണാണ് ജയലാലിന്റെ വീട് തകര്‍ന്നത്. തലനാട് കൈതയ്ക്കല്‍ സോമന്റെ വീടിന് മുകളിലേക്ക് ജാതിമരം കടപുഴകി വീണ് അടുക്കള തകര്‍ന്നു. നിരവധി ജാതിമരങ്ങളിലെ കായ്കളും കൊഴിഞ്ഞുനശിച്ചു
ഗതാഗതം മുടങ്ങി
തീക്കോയി വാഗമണ്‍ റോഡിലും മരം വീണ് ഗതാഗതം മുടങ്ങി. ഫയര്‍ഫോഴ്‌സെത്തിയാണ് മരം മുറിച്ചുനീക്കിയത്. റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഈരാറ്റുപേട്ട നഗരസഭാ പ്രദേശത്ത്കാറ്റ് വീശിയെങ്കിലും നാശനഷ്ടമുണ്ടായില്ല. ഇവിടെ ശക്തമായ കാറ്റ് അനുഭവപ്പെട്ടെങ്കിലും മഴ കാര്യമായി പെയ്തില്ല.
കാർഷികമേഖലയ്ക്ക് ആശ്വാസം
വേനല്‍ച്ചൂട് തുടരുന്നതിനിടെ എത്തിയ മഴ കാര്‍ഷികമേഖലയ്ക്ക് ആശ്വാസമായി. വെള്ളം ലഭിക്കാത്തതിന് തുടര്‍ന്ന വാഴ, ജാതി അടക്കം പല കൃഷികളും ഉണങ്ങി തുടങ്ങിയിരുന്നു. മഴ ലഭിച്ചേക്കുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പിലായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. അതേസമയം, കുടിവെള്ള ലഭ്യതയ്ക്ക് ഈ മഴ പ്രയോജകരമായേക്കില്ല. ഉറവകള്‍ പൊട്ടാന്‍ കൂടുതല്‍ മഴ ലഭിക്കേണ്ടിവരും. എങ്കിലും ഭൂമി തണുത്തതതിന്റെ ആശ്വാസത്തിലാണ് പൊതുജനം.