prathi

കുമരകം: പക്ഷി സങ്കേതം സന്ദർശിക്കാനെത്തിയ യുവതിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്‌തതിന് നെടുമങ്ങാട് സാദിക് അലി മൻസിൽ സാദത്ത് അലി (29) അറസ്റ്റിലായി.

ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ചെന്നൈ സ്വദേശിയായ 26 കാരി ഭർത്താവിനൊപ്പം പക്ഷിസങ്കേതത്തിലൂടെ നടക്കുന്നതിനിടെ നടപ്പാതയിൽ വച്ച് സാദത്ത് അലി കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് സങ്കേതത്തിലെ സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തി ഇയാളെ പിടിച്ചു മാറ്റുകയും പൊലീസിനെ വിളിയ്ക്കുകയും ചെയ്‌തു. ഇയാളെ പിടികൂടാൻ എത്തിയ സിവിൽ പൊലീസ് ഓഫീസർമാരായ സൗമ്യ ,അർജുൻ,ഭാസി എന്നിവരെ ഇയാൾ ആക്രമിക്കുകയും ചെയ്തു. തുടർന്ന് സി.ഐ'.ശിവകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി പ്രതിയെ കീഴ്‌പ്പെടുത്തി. ഇൻസ്റ്റോൾമെന്റ് വ്യാപാരിക്കൊപ്പം പ്രവർത്തിക്കുന്ന പ്രതി, ഒരു വ‌ർഷം മുൻപ് കങ്ങഴ സ്വദേശിനിയെ വിവാഹം ചെയ്‌തതോടെ കോട്ടയത്താണ് താമസിക്കുന്നത്.