വൈക്കം : പരുത്തുമുടി ശ്രീനാരായണ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മീനം മൂന്ന് മഹോത്സവം 14 മുതൽ 19 വരെ നടക്കും. 14 ന് 8.30ന് ശാസ്താവിന് നെയ്യഭിഷേകം, ശനീശ്വരപൂജ, 8.45 ന് ഉത്പന്ന സമർപ്പണം, 9 ന് പ്രഭാതഭക്ഷണം, 12.30 ന് പ്രസാദമൂട്ട്, 6 മുതൽ ദീപാരാധന, ദീപക്കാഴ്ച, 7ന് ശരവണ കലാമണ്ഡപത്തിൽ സൗഹൃദ സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും, ഡ്രംസ് സോളോ വിസ്മയം, രാത്രി 8ന് അത്താഴം ഊട്ട്, 8.30ന് നൃത്തനൃത്യങ്ങൾ. 15 ന് രാവിലെ 9 ന് കലശാഭിഷേകം, 6 മുതൽ ദീപാരാധന, ദീപക്കാഴ്ച, 6.30ന് സായിഭജൻസ്, 8 ന് അത്താഴംഊട്ട്, 8.15ന് തിരുവാതിര, 8.30ന് നാടൻപാട്ട്.

16 ന് രാവിലെ 7.30ന് പാൽക്കാവടി വരവ്, 9 ന് പാൽക്കാവടി അഭിഷേകം, തുടർന്ന് കലശാഭിഷേകം, പ്രഭാതഭക്ഷണം, വൈകിട്ട് 4.30 ന് ഭസ്മക്കാവടി വരവ്, 6 മുതൽ ദീപാരാധന, ദീപക്കാഴ്ച, 8 ന് കാവടി അഭിഷേകം, തുടർന്ന് അത്താഴംഊട്ട്, 8.15 മുതൽ ഓട്ടൻതുള്ളൽ, 9 ന് കേരള നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്തദൃശ്യങ്ങൾ. 17 ന് രാവിലെ 9ന് കലശാഭിഷേകം, 12.30ന് മഹാപ്രസാദമൂട്ട്, 6.15 ന് പ്രഭാഷണം, 7.30 മുതൽ നൃത്തനൃത്യങ്ങൾ, 9 മുതൽ നാടൻപാട്ട് വാമൊഴിപ്പാട്ടും നേർക്കാഴ്ചയും. 18 ന് രാവിലെ 8.30ന് ദ്രവ്യകലശപൂജ, കലശാഭിഷേകം, 9 ന് മൂത്തേടത്തുകാവ് ഭഗവതിയ്ക്ക് വരവേല്പ്, തുടർന്ന് വില്ലടിച്ചാൻ പാട്ട്, ഭഗവതിയ്ക്ക് പറ നിറയ്ക്കൽ, 10 ന് പ്രഭാത ഭക്ഷണം, 12.30 ന് മഹാപ്രസാദമൂട്ട്, 6 മുതൽ ദീപാരാധന, ദീപക്കാഴ്ച, കർപ്പൂരക്കാഴ്ച, തുടർന്ന് പുഷ്പാഭിഷേകം, 7ന് തിരുവാതിരകളി, 7.15ന് വിളക്കിനെഴുന്നള്ളിപ്പ്, 8ന് അത്താഴം ഊട്ട്, 8.30 ന് കൊല്ലം അയനയുടെ അവനവൻ തുരുത്ത് നാടകം.