തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വനിതാസംഘം നേതൃയോഗം യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് പദ്മിനി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുലഭസജീവ് മുഖ്യപ്രഭാഷണം നടത്തി വൈസ് പ്രസിഡന്റ് മഞ്ജുസജി, സുനിത അജിത്, അല്ലിവാസു, പൊന്നമ്മ, കുമാരിമോഹൻ, അജീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ വാർഷികം നടത്തുന്നതിനും ശാഖാതലങ്ങളിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.