പരീക്ഷാകേന്ദ്രം
അഞ്ചും ആറും സെമസ്റ്റർ ബി.എ./ബി.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷൻ സി.ബി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 15 മുതൽ ആരംഭിക്കും.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
പരീക്ഷ തീയതി
നാലാം സെമസ്റ്റർ എം.എ പ്രൈവറ്റ് (2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ആയുർവേദ, ന്യായ കുസുമഞ്ജലി ഒഫ് ഉദയന എന്നീ പേപ്പറുകൾ യഥാക്രമം 27, 29 തീയതികളിൽ നടക്കും.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് യു.ജി (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഹിസ്റ്ററി: ട്രാൻസിഷൻ ടു ദ കണ്ടംപററി വേൾഡ് പേപ്പറിന്റെ പരീക്ഷ 26ന് നടക്കും.സമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.