കോട്ടയം: ശബരിമലവിഷയം തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യരുതെന്ന് പറയാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ബി.ജെ.പി കോർകമ്മിറ്റി യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ ശബരിമല തന്നെയാവും മുഖ്യ പ്രചാരണ ആയുധം. സർക്കാർ നിലപാട് തിരഞ്ഞെടുപ്പിൽ ചർച്ചയാകും. രാഷ്ട്രീയകക്ഷികളാണ് എന്ത് പ്രചാരണ വിഷയമാകണമെന്ന് തീരുമാനിക്കുന്നത്. കള്ളവോട്ട് തടയുന്നതിനുള്ള നടപടികളാണ് കമ്മിഷൻ ചർച്ച ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.