വൈക്കം : കെ.പി.എം.എസ് പടിഞ്ഞാറെമുറി ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് അശോകൻ കല്ലേപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ആതുര സേവന രംഗത്ത് പ്രശസ്തരായ ഡോ.ഷൈലമ്മ, ഡോ.ശ്രീദേവൻ, ഡോ.പ്രസീത എന്നിവരെയും പൂർവകാല പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന ശാഖാ വാർഷികം യൂണിയൻ പ്രസിഡന്റ് കെ.രാജു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വി.ജയകുമാർ, വി.കെ.സോമൻ, മനോഹരൻ, പരമേശ്വരൻ, അമ്മിണിടീച്ചർ, ഉഷാ മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അശോകൻ കല്ലേപ്പള്ളി (പ്രസിഡന്റ്), മനോഹരൻ നെടിയാറയിൽ (സെക്രട്ടറി), രാഘവൻ (ട്രഷറർ) എന്നിവരടങ്ങുന്ന 15 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.