കോട്ടയം: പി.ജെ.ജോസഫിന് തിങ്കളാഴ്ച നല്ല ദിവസമല്ലായിരുന്നു. ഉറങ്ങാത്ത രാവായിരുന്നു. രാത്രി 9 മണിക്കു ശേഷം മാണി ബ്രൂട്ടസായി പിന്നിൽ നിന്ന് കുത്തി സ്ഥാനാർത്ഥിത്വം അട്ടി മറിച്ചെന്ന വാർത്ത ടി.വിയിൽ ഫ്ലാഷായി മിന്നിയതോടെ ജോസഫിന്റെ മുഖം വികാര വിക്ഷോഭത്താൽ വലിഞ്ഞു മുറുകി. .വാർത്ത കേട്ടറിഞ്ഞതോടെ തൊടുപുഴ പുറപ്പുഴയിലെ വീട്ടിലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും കുത്തൊഴുക്കായി. .
. പുറത്ത് ഓബിവാനുകളുടെ നിരയുമായി മാദ്ധ്യമ പ്പട. ചാനൽ ലേഖകർ ബൈറ്റിനായി തിക്കി തിരക്കിയപ്പോൾ രാത്രി പത്തു മണിയോടെ ജോസഫ് പുറത്തു വന്നു
. ' സ്ഥാനാർത്ഥിത്വം നിഷേധിച്ചത് തീർത്തും അസാധാരണമായ നടപടി .നീതിപൂർവ്വമായ തീരുമാനമല്ല. കേട്ടു കേൾവി ഇല്ലാത്തത് ഇനി എന്തു വേണമെന്ന്യു .ഡിഎഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കും ' അളന്നു കുറിച്ചുള്ള വാക്കുകൾ . വിശാലമായ വീടിന് അകത്ത് അടച്ചിട്ട മുറിയിൽ ചർച്ചയോട് ചർച്ച .യു.ഡിഎഫ് നേതാക്കളുടെയും പാർട്ടി നേതാക്കളുടെയും ഫോൺ വിളി .വിദേശത്തു നിന്നു വരെ നിരന്തരം ഫോൺകോൾ..ഇനി എന്ത് എന്ന് തീരുമാനിക്കാൻ കഴിയാത്ത ടെൻഷൻ കൂടിയായപ്പോൾ ജോസഫിന് കാളരാത്രിയായിരുന്നു..
ഇന്നലെ പകൽ മുഴുവൻ ജോസഫ് വീട്ടിൽ തന്നെ.തലേദിവസത്തെ സംഭവങ്ങൾ ആവർത്തിച്ചു. ചാനൽ പ്പട വിശാലമായ ഉദ്യാനത്തിൽ ഉലാത്തി. മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ പൗലൂസ് രാവിലെയെത്തി പിന്തുണ പ്രഖ്യാപിച്ചു. ഒറ്റക്കും പെട്ടക്കും നേതാക്കളെത്തി. .കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് എത്തിയതറിഞ്ഞ് വൈകിട്ടോടെ ജോസഫ് തിരുവനന്തപരത്തേക്ക് തിരുവനന്തപുരത്തേക്ക് തിരിച്ചു.
മുൻ മന്ത്രി ടി.യു കുരുവിള പൊട്ടിത്തെറിച്ചു.
'ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയത് കോട്ടയത്തെ ഇടതു സ്ഥാനാർത്ഥിയെ ജയിപ്പിക്കാനുള്ള രഹസ്യ ധാരണയുടെ ഭാഗം. . ഇതിന് പിന്നിൽ ജോസ് കെ മാണി. ഇടതുമുന്നണിയും തമ്മിൽ രഹസ്യ ധാരണ ഉണ്ട്. പാലായിലെ വീട്ടിൽ പാാർലമെന്ററി പാർട്ടി യോഗം നടന്നപ്പോൾ സീറ്റ് ജോസഫിന് നൽകാനായിരുന്നു ധാരണ. അപ്രതീക്ഷിതമായി ധാരണ തെറ്റി. മാണിയും മകനും എൽ.ഡി.എഫിൽ പോകാനുളള നീക്കം പൊളിച്ചത് ജോസഫാണ് . . ഇതിന്റെ വൈരാഗ്യം തീർക്കുകയായിരുന്നു. മാണി ഗ്രൂപ്പ് പിളർന്നാലും യു.ഡിഎഫിൽ നിൽക്കും.(ടി.യു.കുരുവിള)
ജോസഫ് സാർ പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ല. ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയ ജില്ലാ ഭാരവാഹികളുടെ യോഗം ഔദ്യോഗികമല്ല.