വൈക്കം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽ സംഘടിപ്പിച്ച കലാമത്സരം ഐഡിയ സ്റ്റാർ സിംഗർ ജിൻസ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൈമൺ ജോൺ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് സാരംഗ്, ബിജു, സൂരജ്, സുരേഷ് ശ്രീധർ, പി.ബി ചന്ദ്രബോസ്, ജയേഷ് കൊല്ലപ്പള്ളി, റോയ് മാത്യു, ബിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.