വൈക്കം : ഇടയാഴം രാജീവ് ഗാന്ധി കോളനിയിലെ പ്രസാദിന്റെ വീട് ആക്രമിച്ച കേസിൽ പിടിയിലായ തലയാഴം ആലത്തൂർ സ്വദേശികളായ ശ്യാം ( 24), സന്ദീപ് (23), അരുൺ (25) എന്നിവരെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് പത്തോളം വരുന്ന സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ പ്രസാദ് (53), മകൻ അരുൺ (30), ആക്രമണ സംഘത്തിലെ കണ്ണൻ (29), പ്രവീൺ ( 30 ) എന്നിവർക്ക് പരിക്കേറ്റിരുന്നു. പ്രസാദും അരുണും പ്രവീണും വൈക്കം താലൂക്ക് ആശുപത്രിയിലും കണ്ണൻ കോട്ടയം മെഡിക്കൽ കോളേജിലും ചികിൽസയിലാണ്. മുറിഞ്ഞപ്പുഴ ജഗദാംബിക ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ പ്രസാദിന്റെ ഇളയമകൻ അഖിലും യുവാക്കളുമായി മത്സരിച്ച് ബൈക്ക് ഓടിച്ചതിനെ തുടർന്നുണ്ടായ കലഹമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവസമയത്ത് അഖിൽ വീട്ടിലില്ലായിരുന്നു.