അയ്മനം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സി.പി.ഐ അയ്മനം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ അപേക്ഷ പരിഗണിച്ച് കെയർ ആൻഡ് ഷെയർ പദ്ധതിപ്രകാരം നിർമിച്ച 14-ാം വാർഡിലെ രണ്ട് വീടിന്റെ താക്കോൽ ദാനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.ബി ബിനു, ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ എന്നിവർ നിർവഹിച്ചു. വാർഡ് മെമ്പർ മിനി മോൾ മനോജ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി.എം. അനി, പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചൻ, മണ്ഡലം സെക്രട്ടറി ബിനു ബോസ്, കഴിത്താർ ബ്രാഞ്ച് സെക്രട്ടറി എം.ആർ. അജയൻ എന്നിവർ സംസാരിച്ചു.