കോട്ടയം: മഹാത്മാ ഗാന്ധിയെ ഒറ്റപ്പെട്ട സദാചാര ചിന്തകനായി കാണരുതെന്നും വിപ്ലവകരമായ ചിന്തകൾ മുന്നോട്ടുവച്ച സുപ്രധാന തത്ത്വചിന്തകനായി കണക്കാക്കണമെന്നും ഓക്‌സ്ഫഡ് സർവകലാശാലയിലെ പ്രൊഫസറും പ്രമുഖ കോളമിസ്റ്റുമായ ഫൈസൽ ദേവ്ജി.

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാർഷികത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്ന് സർവകലാശാല കാമ്പസിൽ സംഘടിപ്പിച്ച ജ്ഞാനപ്രഭാഷണ പരിപാടിയിൽ 'വംശീയതയ്‌ക്കെതിരെ ഗാന്ധിജി' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് മേധാവി പ്രൊഫ. എം.എച്ച്. ഇല്യാസ്, ഡോ. പി.പി. നൗഷാദ് എന്നിവർ പ്രസംഗിച്ചു.