pv-binesh

വൈക്കം : ശ്രീനാരായണ ധർമ്മസംഘം ട്രസ്​റ്റിന്റെ നേതൃത്വത്തിൽ ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തിൽ ആരോരുമില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കാൻ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും നിധിസമാഹരണവും എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉദയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.സരളപ്പൻ അദ്ധ്യക്ഷത വഹിച്ചു. അനിരുദ്ധൻ മുട്ടുംപുറം, ബാബുരാജ് വട്ടോടി, സുകുമാരൻ വാകത്താനം, കെ.എൻ. ബാബു, കെ.എൻ. കാർത്തികേയൻ, സുന്ദരൻ പൗർണമി, പി.ഡി. ജോർജ്, കെ.പി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന പഠനക്ലാസിൽ ധർമ്മ സംഘം ട്രസ്​റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.