കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ രാത്രി 7 ന് തന്ത്രി താഴ്മണ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. 23 നാണ് പ്രസിദ്ധമായ തിരുനക്കപ പകൽപ്പൂരം. 16 ന് രാവിലെ ഏഴിന് ശ്രീബലി എഴുന്നള്ലിപ്പ്, ഉച്ചകഴിഞ്ഞ് 2 ന് ഉത്സവബലി ദർശനം, രാത്രി 7 ന് സംഗീതക്കച്ചേരി, 8 ന് സംഗീത സസ്, 9.30 ന് പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി പങ്കെടുക്കുന്ന കഥകളി. 17 ന് രാവിലെ 7 ന് ശ്രീബലി, 2 ന് ഉത്സവബലി ദർശനം, 6 ന് ദീപാരാധന, ദീപക്കാഴ്ച്ച, രാത്രി 7 ന് സംഗീതസദസ്, 10 ന് കഥകളി : കർണശപഥം. 18 ന് രാവിലെ 4 ന് വിശേഷാൽ പൂജകൾ, 7 ന് ശ്രീബലി, 2 ന് ഉത്സവബലി ദർശനം, രാത്രി 7.30 ന് വീണക്കച്ചേരി, 8.30 ന് സംഗീതസദസ്, 9 ന് വിളക്ക് എഴുന്നള്ളിപ്പ്, 10 ന് കഥകളി : കുചേലവൃത്തം, ദുര്യോധന വധം.

19 ന് രാവിലെ 6 ന് കാഴ്ച ശ്രീബലി, വേല സേവ, 10.30 ന് ആനയൂട്ട്, രാത്രി 9.30 ന് വിളക്ക് എഴുന്നള്ളിപ്പ്,. 20 ന് രാവിലെ 7 ന് ശ്രീബലി, ഉച്ചകഴിഞ്ഞ് 2 ന് ഉത്സവബലി ദർശനം, 9.30 ന് വിളക്ക് എഴുന്നള്ളിപ്പ്. 21 ന് വൈകിട്ട് 3 ന് സംഗീത സദസ്, 6 ന് ദീപാരാധന. 22 ന് വൈകിട്ട് 6 ന് ദേശവിളക്ക്, 11ന് വലിയവിളക്ക്. 23 ന് രാവിലെ 11.30 ന് ആറാട്ട് സദ്യ കറിക്കുവെട്ട്, 3 ന് ഉത്സവലി ദർശനം, 4 ന് പൂരം സമാരംഭം. പുലർച്ചെ 1 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 24 ന് രാവിലെ 9 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 11 ന് ആറാട്ടുസദ്യ, വൈകിട്ട് 6 ന് ആറാട്ട് , രാത്രി 9 ന് സംഗീത സദസ്, പുലർച്ചെ 2 ന് ആറാട്ട് എതിരേല്പ് , 5 ന് കൊടിയിറക്ക്, കൊടിക്കീഴിൽ കാണിക്ക.