harthal

ചങ്ങനാശേരി : ഹർത്താലെന്ന സമരമാർഗത്തെ അംഗീകരിക്കുമ്പോഴും പ്രയോഗരീതികളിൽ കാലികമായ മാറ്റങ്ങൾക്കു വിധേയമാക്കണമെന്ന് സർഗ്ഗക്ഷേത്ര പ്രൊഫഷണൽ ഫോറത്തിന്റെ നേതൃത്വത്തിൽ 'ഹർത്താലും കേരളവും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് ആവശ്യപ്പെട്ടു. എം.ജി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ഗുഡ്ഷെപ്പേർഡ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഡോ.റൂബിൾരാജ് മോഡറേറ്ററായിരുന്നു. അഡ്വ. റോയി തോമസ് അദ്ധ്യക്ഷത വഹിച്ചു.