kulam

ചങ്ങനാശേരി : കടുത്ത വേനലിൽ കുറിച്ചി പൊൻപുഴ നിവാസികൾക്ക് ആശ്വാസമേകാൻ തൊഴിലുറപ്പ് വനിതാ തൊഴിലാളികൾ കുളം നിർമ്മിക്കുന്നു. 252 തൊഴിൽ ദിനങ്ങളിലൂടെയാണ് കുളനിർമ്മാണം സാദ്ധ്യമാക്കുന്നത്. കൈതയിൽ കെ.കെ ജോർജ് കുളം നിർമ്മിക്കാൻ ഭൂമി വിട്ടു നൽകി. നിർമ്മാണ ഉദ്ഘാടനം പഞ്ചായത്തംഗം ബി.ആർ മഞ്ജീഷ് നിർവഹിച്ചു. തൊഴിൽ മേറ്റ് ശാന്തമ്മ കുഞ്ഞുമോൻ, സി.ഡി.എസ് അംഗം ആശാലത , രത്‌നമ്മ സി.ടി,​ സുജാത എൻ.കെ,​അമ്മിണി ഗോപി, അമ്മിണി സോമൻ, ഫിനിമോൾ, ചിരൺ എബ്രഹാം എന്നിവർ നേതൃത്വം നൽകി.