പാലാ : കേരള പോളിടെക്‌നിക് കോളേജ് 60-ാമത് സംസ്ഥാന കായികമേള നാളെയും മറ്റന്നാളുമായി പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. മുട്ടം ഗവ.പോളിടെക്‌നിക് കോളേജാണ് ഈ വർഷത്തെ ആതിഥേയർ.സംസ്ഥാനത്തെ എൺപതിലധികം പോളിടെക്‌നിക്കുകളിൽ നിന്നായി ആയിരത്തോളം കായിക പ്രതിഭകൾ പങ്കെടുക്കും. മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പാലാ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ആനി എബ്രാഹം, പോളിടെക്‌നിക് കോളേജ് സ്‌പോർട്‌സ് അസോസിയേഷൻ സെക്രട്ടറി ശോഭന കെ.ആർ എന്നിവർ അറിയിച്ചു.
നാളെ രാവിലെ 9ന് എൻ.സി.സി ഓഫീസർ ബ്രിഗേഡിയർ സുനിൽ കുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ ബിജി ജോജോ അദ്ധ്യക്ഷത വഹിക്കും. മുട്ടം ഗവ.പോളിടെക്‌നിക് പ്രിൻസിപ്പൽ ഗീത ദേവി, പാലാ കോളേജ് പ്രിൻസിപ്പൽ ആനി എബ്രാഹം, അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.പ്രകാശൻ എന്നിവർ പങ്കെടുക്കും.16 ന് വൈകിട്ട് 3 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ജോസ് കെ.മാണി എം.പി അദ്ധ്യക്ഷനാകും.