രാമപുരം: കൊണ്ടാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു. ഇന്നലെ പുലർച്ചെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഭഗവതി സേവ, മുളപൂജ, കലശത്തിങ്കൽ ഉഷഃപൂജ, മരപ്പാണി എന്നിവ നടന്നു. തുടർന്ന് കലശങ്ങളും വിഗ്രഹവും ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചു. പീഠപ്രതിഷ്ഠയ്ക്കുശേഷം വിഗ്രഹ പ്രതിഷ്ഠ നടത്തി പിന്നീട് കലശവും തുടർന്ന് പ്രസാദമൂട്ടും നടന്നു. വിഗ്രഹപ്രതിഷ്ഠയ്ക്കു ശേഷമുള്ള ആദ്യ തിരുവുത്സവത്തിന് 16 ന് രാത്രി 8 ന് കൊടികയറും. 8.15 ന് വിശിഷ്ട വ്യക്തികളെ ആദരിക്കും. 8.45 ന് ഭക്തി ഗാനാഞ്ജലി, 17 ന് രാവിലെ 9 ന് ശ്രീബലി, 10 ന് ഉത്സവബലി, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് പ്രഭാഷണം, 19 ന് രാവിലെ 10 ന് ഉത്സവബലി. 1 മണിയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് 5 ന് കാഴ്ച്ച ശ്രീബലി, രാത്രി 8 ന് നാടൻ കലാമേള, 20 ന് രാവിലെ 10 ന് ഉത്സവബലി, വൈകിട്ട് 6.30 ന് തിരുമുമ്പിൽ സേവ, രാത്രി 8 ന് കരോക്ക ഗാനമേള, 11 മണിയ്ക്ക് പള്ളിവേട്ട വിളക്ക്, 21 ന് ഉച്ചയ്ക്ക് 1 ന് വിശേഷാൽ പ്രസാദമൂട്ട്, ഉച്ചകഴിഞ്ഞ് 3 ന് ആറാട്ടുബലി, 4 ന് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലേയ്ക്ക് ആറാട്ട് പുറപ്പാട്, രാത്രി 8 ന് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലേയ്ക്ക് തിരിച്ച് എഴുന്നള്ളിപ്പ്, തുടർന്ന് കളംപൂജ.