കൂടപ്പുലം : ഗവ. എൽ.പി സ്‌കൂൾ വാർഷികാഘോഷം 'രാഗമാലിക 2019 ' നാളെ നടക്കുമെന്ന് പി.ടി.എ പ്രസിഡന്റ് മായാ ഹരിദാസ് അറിയിച്ചു.
2 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ. 4ന് പഞ്ചായത്തംഗം എം.പി. ശ്രീനിവാസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന വാർഷിക സമ്മേളനം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ അനിതാ രാജു മുഖ്യപ്രഭാഷണം നടത്തും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി ബേബി എൻഡോവ്‌മെന്റ് വിതരണവും, രാമപുരം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജീനസ് നാഥ് മികച്ച വിദ്യാർത്ഥികളെ അനുമോദിക്കലും നിർവഹിക്കും.കെ.ടി.സിജിമോൾ, ഷാനിയാ തോമസ്, മിനി ശശി, രാമപുരം എ.ഇ.ഒ എൻ.രമാദേവി, ആശാ ഗിരീഷ്, മായാ ഹരിദാസ് തുടങ്ങിയവർ പ്രസംഗിക്കും.