കോട്ടയം : ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കണ്ടന്പററി ചൈനീസ് സ്റ്റഡീസും സ്കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസും സംയുക്തമായി കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പാർലമെന്ററി അഫയേഴ്സിന്റെ സഹകരണത്തോടെ 'എൻഗേജിംഗ് റൈസ് ഇൻ ചൈന ; സ്ട്രാറ്റജിക് ഒാപ്ഷൻസ് ഫോർ എമ‌ർജിംഗ് ഇന്ത്യ' എന്ന പേരിൽ സംഘടിപ്പിക്കുന്ന രാജ്യന്തര കോൺഫറൻസ് ഇന്നും നാളെയും മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് സെമിനാർ ഹാളിലും സ്കൂൾ ഒഫ് കെമിക്കൽ സയൻസ് ഒാഡിറ്റോറിയത്തിലുമായി നടക്കും. ഇന്ന് രാവിലെ 9.30ന് സർവകലാശാല വൈസ് ചാൻസലർ സാബു തോമസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ഡയറക്ടർ എം.എം തോമസ് അദ്ധ്യക്ഷത വഹിക്കും. ജവഹർലാൽ നെഹ്‌റു സർവകാലാശാലയിലെ സെന്റർ ഫോർ സ്റ്റഡീസ് ചെയർമാൻ ശ്രീകാന്ത് കൊണ്ടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും. സിൻഡിക്കേറ്റ് അംഗം പി. കെ ഹരികുമാർ, കോപ്പഹേഗൻ സർവകാലാശാലയിലെ ചൈന സെക്യൂരിറ്റി സ്റ്റഡീസ് ഡയറക്ടർ ബെർട്ടൽ ഹ്യൂർലിൻ, സൺയാത് സെൻ സർവകലാശാലയിലെ യുവാങ്ങ് യിങ് ഹോംഗ് എന്നിവർ പ്രഭാഷണം നടത്തും. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കണ്ടംപററി സ്റ്റഡീസ് ഡയറക്ടർ സി. വിനോദൻ, കെ.എസ്. ഗോകുൽ എന്നിവർ പങ്കെടുക്കും. നാളെ ഉച്ചക്ക് രണ്ട് മണിക്ക് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സ്വരൺസിംഗ് സമാപന പ്രഭാഷണം നടത്തും.