mg-uni
MAHATMA GANDHI UNIVERSITY

പരീക്ഷ തീയതി

ഒന്നാം വർഷ ബി.എസ്‌സി എം.എൽ.ടി സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷകൾ 29 ന് ആരംഭിക്കും. പിഴയില്ലാതെ 16 വരെയും 500 രൂപ പിഴയോടെ 18 വരെയും 1000 രൂപ സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം സി.വി ക്യാമ്പ് ഫീസായി പരീക്ഷാഫീസിനു പുറമേ അടയ്ക്കണം.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.എ കഥകളി വേഷം സി.ബി.സി.എസ് (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ് (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 25 ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ എൽ എൽ.ബി (ഓണേഴ്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.

ഒൻപതാം സെമസ്റ്റർ ബി.ബി.എ എൽഎൽ.ബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക് (വോക്കൽ, വീണ), ഭരതനാട്യം, കഥകളി സംഗീതം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.