വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കൽ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് മുന്നോടിയായുള്ള താലി എഴുന്നള്ളിപ്പ് ഇന്നലെ ആരംഭിച്ചു. വെളിച്ചപ്പാട് രാജേഷിന്റെ നേതൃത്വത്തിലാണ് ഒരുമാസക്കാലം നീളുന്ന താലി എഴുന്നള്ളിപ്പ് നടത്തുന്നത്. ക്ഷേത്രം പ്രസിഡന്റ് വി.കെ.വിജയകുമാർ, സെക്രട്ടറി വി.എസ്.അജിത് കുമാർ, ലൈലാ ബാലകൃഷ്ണൻ, സുഷമ സുരേന്ദ്രൻ, സുധാകരൻ കാലാക്കൽ, ഓമന മുരളീധരൻ എന്നിവർ പങ്കെടുത്തു.