kodiyettu

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റി.
മേൽശാന്തി ജയചന്ദ്രൻ പോറ്റി, കീഴ്ശാന്തി ഒളവയ്പ് രാമൻ എമ്പ്രാന്തിരി, ഊരാഴ്മ ഇല്ലക്കാരായ മുരിങ്ങൂർ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ഇണ്ടംതുരുത്തി ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവരും കാർമ്മികരായിരുന്നു. കൊടിയേറ്റിന് ശേഷം ഭഗവതിയുടെ ഊരുവലം എഴുന്നള്ളിപ്പ് പുറപ്പെട്ടു. എട്ട് രാവും പകലും നീളുന്നതാണ് ഊരുവലം എഴുന്നള്ളിപ്പ്. മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ പൗരാണിക ചടങ്ങാണ് ഭഗവതിയുടെ ഊരുവലം എഴുന്നള്ളിപ്പ്. വൈക്കം, ഉദയനാപുരം, കൂട്ടുമ്മേൽ ക്ഷേത്രങ്ങളിലും ഊരാഴ്മക്കാരുടെ ഇല്ലങ്ങളിലും നടത്തുന്ന ഭഗവതിയുടെ ഇറക്കിപൂജ ഭക്തി നിർഭരമായ ചടങ്ങാണ്.
23 ന് രാവിലെ 10 ന് ഉത്സവബലിദർശനം, വൈകിട്ട് 6.45 ന് സംഗീതകച്ചേരി, 7.45 ന് തിരുവാതിര, 8.30 ന് വലിയവിളക്ക്, 24 ന് ആറാട്ട് മഹോത്സവം ആഘോഷിക്കും. രാവിലെ 7.30 ന് കലശം, വൈകിട്ട് 6.30 ന് ആറാട്ടുബലി, 8.30 ന് ആറാട്ട്, രാത്രി 11.00 ന് വലിയകാണിക്ക, തീയ്യാട്ട് എന്നിവ നടക്കും.