പാലാ: വലവൂർ -മരങ്ങാട്ടുപിളളി റോഡിൽ കേബിളിടാൻ കുഴി കുഴിക്കുന്നത് കുടിവെള്ള പൈപ്പുകൾ പൊട്ടാൻ കാരണമാകുന്നു. വേനൽ കടുത്തതോടെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് പൈപ്പുകൾ പൊട്ടി ശുദ്ധജലം പാഴായിപ്പോകുന്നത്.

ർഇതു മൂലം നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയുമുണ്ട്. എട്ടടിയോളം താഴ്ചയിലാണ് കുഴിയെടുക്കുന്നത്. ഒരു കുഴി നിറഞ്ഞ് അടുത്ത കുഴിയിലേക്ക് വെള്ളം തുടർച്ചയായി ഒഴുകുകയാണ്.

ടാറിംഗ് വെട്ടിപ്പൊളിച്ച് കുഴികൾ കുത്തി മണ്ണും, കല്ലും റോഡിലേക്ക് ഇടുന്നത് മൂലം വീതി കുറഞ്ഞ ഭാഗങ്ങളിൽ വാഹന യാത്രയും ദുരിതമാവുകയാണ്. ഇരു ദിശയിൽ നിന്നും ഒരേ സമയം വാഹനങ്ങൾ വന്നാൽ സൈഡ് കൊടുക്കാനും ബുദ്ധിമുട്ടാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് പണികൾ നടത്തുന്നത്. ഇതു മൂലം കാര്യങ്ങൾ അവരോട് പറഞ്ഞു മനസിലാക്കാൻ സാധിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കുടിവെള്ളം പാഴാക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.