waitingshd

ചങ്ങനാശേരി: വെയിലിനോടും മഴയോടും വിട, കണിച്ചുകുളം നിവാസികൾക്ക് ബസ് കാത്ത് നില്ക്കാനുള്ള പുതിയ കാത്തിരിപ്പു പുതിയ കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. കാലങ്ങൾ പഴക്കമുള്ള താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയാണ് പുതിയത് നിർമ്മിച്ചിരിക്കുന്നത്. മഴക്കാലത്തും വേനൽക്കാലത്തും ബസ് കാത്തു നില്ക്കുക എന്നത് ഇവിടെ ദുരിതപൂർണമായിരുന്നു. സമീപത്തു വ്യാപാരസ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ, മഴക്കാലത്തും വേനൽക്കാലത്തും കടതിണ്ണകൾ ആശ്രയിക്കാനും നാട്ടുകാർക്ക് സാധിച്ചിരുന്നില്ല. ഇതിനു പരിഹാരമായി പ്രദേശത്തെ ജനങ്ങളും പൊതുപ്രവർത്തകരും ചേർന്നാണ് ഇവിടെ താല്ക്കാലിക ഷെഡ് നിർമ്മിച്ചിരുന്നു. ശ്വാശതപരിഹാരമാകാതെ ഇതും ദുരിതത്തിലായി. ജില്ലാ പഞ്ചായത്തിന്റെ വികസനഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനികരീതിയിലുള്ള കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചത്. മാടപ്പള്ളി പഞ്ചായത്തിന്റെ 11-ാം വാർഡിലാണ് കാത്തിരിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്നത്. മുൻ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷിബു മാത്യു ചെത്തിപ്പുഴയ്ക്ക് മെമ്മോറിയലായി കൂടിയാണ് കാത്തിരിപ്പുകേന്ദ്രം സമർപ്പിക്കുന്നത്. കൂടാതെ നിർമ്മാണം പൂർത്തിയാകുന്നതോടൊപ്പം കറുകച്ചാൽ പൊലീസിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ റോഡിലും കാത്തിരിപ്പുകേന്ദ്രത്തിലും നിരീക്ഷണകാമറകൾ സ്ഥാപിക്കും.അവസാനഘട്ട നിർമ്മാണ ജോലികളാണ് അവശേഷിക്കുന്നത്. കോൺക്രീറ്റ് ചെയ്ത ഇരിപ്പിടങ്ങളും ഫ്‌ലോറും ടൈലുകൾ പാകി മനോഹരമാക്കി. പെയിന്റിംഗ് ജോലികളാണ് പുരോഗമിക്കുന്നത്.