കോട്ടയം: ജോലിക്കിടെ സൂര്യാഘാതമേറ്റ നഴ്സ് ചികിത്സയിൽ. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സും സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ പി.ജെ.വറുഗീസിന്റെ ഭാര്യയുമായ രജനി വറുഗീസാണ് (53) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. രജനിയുടെ പുറത്താണ് പൊള്ളൽ. കഴിഞ്ഞദിവസമായിരുന്നു സംഭവം. ഉച്ചയ്ക്ക് ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. തുടർന്ന് കലശലായ ക്ഷീണവും പനിയുംമൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.